Showing posts with label Tintumon jokes. Show all posts
Showing posts with label Tintumon jokes. Show all posts

Monday, 5 March 2012

Tintumon 2012

Several weeks after a young Mr.Tintu had been hired, he was called into the personnel director’s office.
“What is the meaning of this?” the director asked. “When you applied for this job, you told us you had five years experience.
Now we discovered this is the first job you’ve ever held.”
“Well,” the Tintu replied, “in your advertisement you said you wanted somebody with imagination.”

Saturday, 11 February 2012

Tuesday, 8 February 2011

ഫോടോ

ടിന്റുമോന്‍: എടാ ആ പിങ്കിമോള്‍ ഞാനുമായി ഉടക്കി പിരിഞ്ഞു പോയി. എന്നിട്ട് അവളുടെ പുതിയ കാമുകനുമായി നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചു തന്നു.

ടുണ്ടുമോന്‍: കഷ്ട്ടമായിപ്പോയി......... എന്നിട്ട് നീ എന്ത് ചെയ്തു....?

ടിന്റുമോന്‍: എന്താകാന്‍ ഞാന്‍ ആ ഫോട്ടോ നേരെ അവളുടെ അച്ഛന് അയച്ചു കൊടുത്തു.

Monday, 24 January 2011

വയ്യാവേലി

ടീച്ചര്: വാക്യത്തില് പ്രയോഗിക്കുക " വയ്യാവേലി "
ടിന്റുമോന്: രാത്രി സമയത്ത് അടുത്ത വീട്ടിലെ കുക്കുമോള് എനിക്ക് മിസ്സ് കൊളടിക്കും. ഞാന് പോകാറില്ല. എനിക്ക് 'വയ്യ വേലി' ചാടാന്.....!

Wednesday, 15 December 2010

Tintumon@Railway Station

ടിന്റുമോന്: എക്സ്പ്രസ്സ് ട്രെയിന് എത്ര മണിക്കാ ?
സ്റ്റേഷന് മാസ്റ്റര്: ഒരു മണിക്ക്.
ടിന്റുമോന്: ലോക്കല് ട്രെയിന് ?
സ്റ്റേഷന് മാസ്റ്റര്: 9 മണിക്ക്.
ടിന്റുമോന്: ഗുഡ്സ് ട്രെയിന് ?
സ്റ്റേഷന് മാസ്റ്റര്: എവിടെക്കാ പോകേണ്ടത് ?
ടിന്റുമോന്: എവിടെയും പോകണ്ട......
ട്രാകില് തൂറനിരിക്കാന.......!!

Friday, 10 December 2010

പിസ

ടിന്റു: ഒരു പിസ വേണം.
ഹോട്ടല്‍ ബോയ്‌ : സ്പാനിഷ്‌ പിസ വേണോ അതോ ഇറ്റാലിയന്‍ പിസ വേണോ?
ടിന്റു: എന്തെങ്ങിലും കൊണ്ടുവാടോ..... എനിക്ക് കഴിക്കാനാണ്. അല്ലാതെ അതിനോട് സംസാരിച്ചിരിക്കാനല്ല.........

Friday, 3 December 2010

എന്റെ നായ

ടിന്റു: എനിക്കൊരു നായ ഉണ്ടായിരുന്നു. അത് എല്ലാ ദിവസവും രാവിലെ അന്നത്തെ പത്രം എന്റെ കയ്യില്‍ കൊണ്ട് തരുമായിരുന്നു.
ടുട്ടു: ഓഹോ ............അതില്‍ വല്യ അത്ബുദം ഒന്നും ഇല്ല. പല നായ്ക്കളും അത് ചെയ്യാറുണ്ട്....
ടിന്റു: പക്ഷെ ഞാന്‍ ഒരു പത്രവും ഇടാന്‍ പൈസ കൊടുത്തിട്ടില്ല......

Monday, 15 November 2010

ടിന്റുമോന്‍ സ്കൂളില്‍

ടീച്ചര്‍ :"സ്പീക്ക്‌ന്‍റെ പാസ്റ്റ് & പാസ്റ്റ് പാട്ടിസിപ്പിള്‍ ടെന്‍സ് പറയൂ?
പിങ്കിമോള്‍ : "സ്പീക്ക്‌ , സ്പോക് , സ്പോക്കണ്‍ "
ടീച്ചര്‍ : ഗുഡ് ..ടിന്റു കീപിന്‍റെ പറയു.
ടിന്റു : കീപ്‌ , കോപ്പ് , കോപ്പന്‍ !!!

Sunday, 14 November 2010

പൂച്ച

ടിന്റുമോന്റെ വീട്ടില്‍ പൂച്ച കയറി ...ശല്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ വീടിനുപുറത്ത് കൊണ്ടുവിട്ടു.
പൂച്ച വീട്ടില്‍ തിരിച്ചെത്തി. ടിന്റു അതിനെ ദൂരെ കൊണ്ടുവിട്ടു. ടിന്റു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ,പൂച്ച പിന്നെയും വീട് കണ്ടുപിടിച് എത്തിയിരുന്നു . ദേഷ്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ ഒരുപാട് ദൂരെ കൊണ്ടുവിട്ടു . എന്നിട്ട വീട്ടില്‍ ഫോണ്‍ ചെയ്യ്തു .
"അമ്മെ ..അവിടെ പൂച്ച തിരിച്ചെത്തിയോ ..?"
അമ്മ: എത്തി ..
ടിന്റുമോന്‍ : "ആ പൂച്ചയോട് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ.."

Friday, 12 November 2010

കരം + അടി

ടീച്ചര്‍: ലോപസന്ധിക്കൊരു ഉദാഹരണം പറയൂ...

ടിന്റു: കരം + അടി = കരടി

Thursday, 11 November 2010

ഹൈവേ പോലീസ്

ടീച്ചര്‍: ഓടിച്ചിട്ട് ഇരയെ പിടിക്കുന്ന ഒരു ജീവിയുടെ പേര് പറയൂ...
ടിന്റു: ഹൈവേ പോലിസ്!!!

ഹോളി

ടിന്റു: അച്ഛാ....ഹോളിക്കെന്തിനാ എല്ലാരും ചായം എടുത്തു അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നത് ?
അച്ഛന്‍: അത് ഹോളി നിറങ്ങളുടെ ഉത്സവമായതുകൊണ്ടാണ്.
ടിന്റു: അപ്പോള്‍ ദീപാവലിക്ക് എല്ലാരും മറ്റുള്ളവരെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണോ ചെയ്യുക.....?

Thursday, 4 November 2010

പട്ടിണി

ടിന്റുമോന്‍ :പെയിന്റിംഗ് മത്സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടി.
അച്ഛന്‍
: മിടുക്കന്‍ , എന്തായിരുന്നു വിഷയം?
ടിന്റു
: പട്ടിണി.
അച്ഛന്‍
: എന്നിട്ട് നീ എന്താ വരച്ചത് ?
ടിന്റു : ചിലന്തിവല കെട്ടിയ ഒരു കക്കൂസിൻറെ പടം വരച്ചു.
അച്ഛന്‍
: ചിലന്തിവല കെട്ടിയ കക്കുസോ ? അതും ഇതും തമ്മിലെന്താ ബന്ധം ?
ടിന്റു
: ഈ അച്ഛൻറെ ഒരു കാര്യം...പട്ടിനിയല്ലേ...വല്ലതും കഴിചിനെകിലല്ലേ ഈ കക്കുസിലോക്കെ പോകേണ്ടിവരു ..ആരും കയറാതെ ചിലന്തി വല കെട്ടിയ കക്കുസ് പട്ടിണിയുടെ അടയാളമായി ഞാന്‍ വരച്ചു. അതുകൊണ്ടല്ലേ ഫസ്റ്റ് കിട്ടിയത്.

Wednesday, 3 November 2010

പ്രദിക്ഷണം

ഭർത്താവ് കള്ളു കുടിച്ച് റോഡില്‍ കിടക്കുന്നത് കണ്ട്
ഭാര്യ : ദൈവമെ ഇതിയാൻറെ കുടി ഒന്ന് നിന്നുകിട്ടിയാല്‍ അമ്പലത്തിൽ കൊണ്ടുപോയി ശയനപ്രദിക്ഷണം നടത്തിയേക്കാമേ ...
ഇത് കേട്ട ടിന്റു : ഷാപ്പ്‌ മുതല്‍ വീട് വരെ പ്രദിക്ഷണം നടത്തുന്നത് പോരാഞ്ഞ് ഇനി അമ്പലത്തിലൂടെ വേണോ ..പ്രദിക്ഷണം ..!!

Monday, 1 November 2010

ബൈപാസ്

ബയോളജി ടീച്ചര്‍ : ഹാര്‍ട്ട് ഓപ്പറേഷന്‍ ബൈപാസ് എന്ന് പറയാന്‍ കാരണം?
ടിന്ടുമോന്‍ : ഓപ്പറേഷന്‍ വിജയിച്ചാല്‍ "പാസ് " ഇല്ലെങ്കിൽ "ബൈ"!!!!

Saturday, 30 October 2010

പടിക്കല്‍

അച്ഛന്‍ ടിന്റുമോനോട് : എടാ നിന്‍റെ കൂട്ടുകാരന്‍ കിട്ടുവിനെ ഇപ്പോള് കാണുന്നില്ലലോ. എന്തുപറ്റി??
ടിന്റു: അവനിപ്പോള്‍ ഫുള്‍ ടൈം പടിക്കലല്ലേ !
അച്ഛന്‍ : അവനെ കണ്ടുപഠിക്കട. അവന്‍ പഠിച്ചു വലിയ ആളാകും.
ടിന്റു: കുന്തം ആ പടിക്കലല്ല അച്ഛാ .... വീടിന്‍റെ പടിക്കല്‍ . പിങ്കിമോളുടെ വീടിന്‍റെ പടിക്കല്‍ . അവളെ ലയിനടിക്കനുള്ള പരുപാടിയ...

Tuesday, 12 October 2010

ടിന്റുമോന്‍ @കോമണ്‍ വെല്‍ത്ത് ഗെയിംസ്

കിട്ടു: എന്താ അടി കിട്ടി മുഖം വീര്‍ത്തിരിക്കുന്നു?
ടിന്റുമോന്‍ :ദേശീയ പതാകയെ ഉമ്മ വച്ചതിന് ഒരാള്‍ അടിച്ചു.
കിട്ടു: അതിലെന്ത ഇത്ര തെറ്റ് ?
ടിന്റുമോന്‍ : അടിച്ച ആളിന്‍റെ മോളുടെ മുഖത്ത് വരച്ചിരുന്ന പതാകയിലണ് ഉമ്മ വച്ചത് !!

Wednesday, 15 September 2010

പശു കച്ചവടം

ടിന്റുമോന്‍ പശുവിനെ വില്‍ക്കാനായി കാലി ചന്തയിലെത്തി.
പശുവിനെ കണ്ട ഒരാള്‍ : ഇതിന്‍റെ ഒരു കണ്ണിന് കാഴ്ച ഇല്ലല്ലോ? എന്നിട്ടും പതിനായിരം രൂപ വിലയോ !!
ടിന്റുമോന്‍ : താന്‍ പശുവിനെ വാങ്ങുന്നത് പാല്‍ കറക്കാനോ അതോ കണ്ണ് പൊത്തി കളിക്കാനോ??

Monday, 30 August 2010

സൈക്കിള്‍ റേസ്

ടിന്റുമോന്‍: നമുക്കെ സൈക്കിള്‍ റേസ് നടത്താം? ജയിക്കുന്ന ആള്‍ക്ക് 100 രൂപ സമ്മാനം.
കിട്ടു: സമ്മദിച്ചു പക്ഷെ എനിക്ക് വഴി അരയില്ലല്ലോ...!
ടിനു: സാരമില്ല നീ എന്‍റെ പിറകെ വന്നാ മതി...!

Tuesday, 17 August 2010

ബസ്സ്‌ കണ്ടക്ടര്‍

തിരക്കുള്ള ബസ്സില്‍ കയറിയ ടിന്ടുമൊനോട് കണ്ടക്ടര്‍ : അങ്ങോട്ട് മാറിനില്‍ക്കു ...
ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ ...
ടിന്റുമോന്‍: ഞാന്‍ മാറില്ല ...
കണ്ടക്ടര്‍ : അതെന്താ ???
ടിന്റുമോന്‍ : ഞാന്‍ ഗോളിയ !!!!