Monday 15 November 2010

ടിന്റുമോന്‍ സ്കൂളില്‍

ടീച്ചര്‍ :"സ്പീക്ക്‌ന്‍റെ പാസ്റ്റ് & പാസ്റ്റ് പാട്ടിസിപ്പിള്‍ ടെന്‍സ് പറയൂ?
പിങ്കിമോള്‍ : "സ്പീക്ക്‌ , സ്പോക് , സ്പോക്കണ്‍ "
ടീച്ചര്‍ : ഗുഡ് ..ടിന്റു കീപിന്‍റെ പറയു.
ടിന്റു : കീപ്‌ , കോപ്പ് , കോപ്പന്‍ !!!

Sunday 14 November 2010

പൂച്ച

ടിന്റുമോന്റെ വീട്ടില്‍ പൂച്ച കയറി ...ശല്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ വീടിനുപുറത്ത് കൊണ്ടുവിട്ടു.
പൂച്ച വീട്ടില്‍ തിരിച്ചെത്തി. ടിന്റു അതിനെ ദൂരെ കൊണ്ടുവിട്ടു. ടിന്റു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ,പൂച്ച പിന്നെയും വീട് കണ്ടുപിടിച് എത്തിയിരുന്നു . ദേഷ്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ ഒരുപാട് ദൂരെ കൊണ്ടുവിട്ടു . എന്നിട്ട വീട്ടില്‍ ഫോണ്‍ ചെയ്യ്തു .
"അമ്മെ ..അവിടെ പൂച്ച തിരിച്ചെത്തിയോ ..?"
അമ്മ: എത്തി ..
ടിന്റുമോന്‍ : " പൂച്ചയോട് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ.."

Friday 12 November 2010

കരം + അടി

ടീച്ചര്: ലോപസന്ധിക്കൊരു ഉദാഹരണം പറയൂ...

ടിന്റു: കരം + അടി = കരടി

Thursday 11 November 2010

ഹൈവേ പോലീസ്

ടീച്ചര്‍: ഓടിച്ചിട്ട് ഇരയെ പിടിക്കുന്ന ഒരു ജീവിയുടെ പേര് പറയൂ...
ടിന്റു: ഹൈവേ പോലിസ്!!!

ഹോളി

ടിന്റു: അച്ഛാ....ഹോളിക്കെന്തിനാ എല്ലാരും ചായം എടുത്തു അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നത് ?
അച്ഛന്‍: അത് ഹോളി നിറങ്ങളുടെ ഉത്സവമായതുകൊണ്ടാണ്.
ടിന്റു: അപ്പോള്‍ ദീപാവലിക്ക് എല്ലാരും മറ്റുള്ളവരെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണോ ചെയ്യുക.....?

Wednesday 10 November 2010

ആരുപിടിക്കും

പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മൂത്രവിസർജ്ജനം നടത്തുന്നത് കുറ്റകരമാണ് .
റോഡരികില്‍ നിന്നെ മൂത്രമൊഴിക്കാന്‍ തുനിയുന്ന യുവാവ് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനോക്കിയ ശേഷം മറ്റൊരാളോട് ചോദിച്ചു :
"മൂത്രമൊഴിക്കുമ്പോള്‍ പോലീസ് പിടിക്യോ?"
"ഇല്ല. നമ്മള്‍ തന്നെ പിടിക്കണം"

Tuesday 9 November 2010

മരുന്ന്‍

ചികിത്സ തേടിയെത്തിയ മുഴുക്കുടിയനെ മരുന്നുകള്‍ പലതും നിര്‍ദേ്ദശിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു .
"മരുന്നുകളെല്ലാം കൃത്യ സമയത്ത് മുടങ്ങാതെ കഴികണം . ദക്ഷണകാര്യത്തില്‍ പ്രത്യേകമായ പഥ്യമോന്നുമില്ല. മദ്യമോഴിച്ച് എന്തും കഴിക്കാം". ഇതു കേട്ട് സന്തുഷ്ടനായ രോഗി വീട്ടില്‍ ചെന്ന്‍ മദ്യം ഒഴിച്ച് സോഡയും ബ്രഡും.... അങ്ങനെ പലതും വേണ്ടതുപോലെ കഴിച്ചുതുടങ്ങി.

Thursday 4 November 2010

പട്ടിണി

ടിന്റുമോന്‍ :പെയിന്റിംഗ് മത്സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടി.
അച്ഛന്‍
: മിടുക്കന്‍ , എന്തായിരുന്നു വിഷയം?
ടിന്റു
: പട്ടിണി.
അച്ഛന്‍
: എന്നിട്ട് നീ എന്താ വരച്ചത് ?
ടിന്റു : ചിലന്തിവല കെട്ടിയ ഒരു കക്കൂസിൻറെ പടം വരച്ചു.
അച്ഛന്‍
: ചിലന്തിവല കെട്ടിയ കക്കുസോ ? അതും ഇതും തമ്മിലെന്താ ബന്ധം ?
ടിന്റു
: അച്ഛൻറെ ഒരു കാര്യം...പട്ടിനിയല്ലേ...വല്ലതും കഴിചിനെകിലല്ലേ കക്കുസിലോക്കെ പോകേണ്ടിവരു ..ആരും കയറാതെ ചിലന്തി വല കെട്ടിയ കക്കുസ് പട്ടിണിയുടെ അടയാളമായി ഞാന്‍ വരച്ചു. അതുകൊണ്ടല്ലേ ഫസ്റ്റ് കിട്ടിയത്.

Wednesday 3 November 2010

പ്രദിക്ഷണം

ഭർത്താവ് കള്ളു കുടിച്ച് റോഡില്‍ കിടക്കുന്നത് കണ്ട്
ഭാര്യ : ദൈവമെ ഇതിയാൻറെ കുടി ഒന്ന് നിന്നുകിട്ടിയാല്‍ അമ്പലത്തിൽ കൊണ്ടുപോയി ശയനപ്രദിക്ഷണം നടത്തിയേക്കാമേ ...
ഇത് കേട്ട ടിന്റു : ഷാപ്പ്‌ മുതല്‍ വീട് വരെ പ്രദിക്ഷണം നടത്തുന്നത് പോരാഞ്ഞ് ഇനി അമ്പലത്തിലൂടെ വേണോ ..പ്രദിക്ഷണം ..!!

Monday 1 November 2010

ബൈപാസ്

ബയോളജി ടീച്ചര്‍ : ഹാര്‍ട്ട് ഓപ്പറേഷന്‍ ബൈപാസ് എന്ന് പറയാന്‍ കാരണം?
ടിന്ടുമോന്‍ : ഓപ്പറേഷന്‍ വിജയിച്ചാല്‍ "പാസ് " ഇല്ലെങ്കിൽ "ബൈ"!!!!