Sunday, 12 September 2010

പട്ടുസാരീ

മിനി: ലതേ, നീ ഈ വിലകൂടിയ പട്ടുസാരി വാങ്ങിയ കാര്യം നിന്‍റെ ഭാര്തവിനറിയുമോ?
ലത: തുണി കടക്കാരന്‍ പോലുമറിഞ്ഞില്ല ....പിന്നല്ലേ ഭര്‍ത്താവ്..!!!

Thursday, 9 September 2010

മയക്കുവെടി

ഉത്സവപറമ്പില്‍ ഇടഞ്ഞ ആനയെ തളയ്ക്കുവാന്‍ പാപ്പാനായ രാവുണ്ണിയെ വരുത്തി. 15 മിനിട്ടിനുള്ളില്‍ ആനയെ ഒരു വലിയ മരത്തില്‍ തളച്ചു. ജനങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി. രാവുണ്ണിക്ക് ഒരുപാട് സമ്മാനങ്ങള്‍ കിട്ടി. ആരോ ഒരാള്‍ ഒരു കുപ്പി മദ്യവും കൊടുത്തു. അടിച്ചു പൂസായ രാവുണ്ണിയെ തളയ്ക്കാന്‍ അവസാനം മയക്കു വെടി തന്നെ വേണ്ടിവന്നു....

Monday, 30 August 2010

സൈക്കിള്‍ റേസ്

ടിന്റുമോന്‍: നമുക്കെ സൈക്കിള്‍ റേസ് നടത്താം? ജയിക്കുന്ന ആള്‍ക്ക് 100 രൂപ സമ്മാനം.
കിട്ടു: സമ്മദിച്ചു പക്ഷെ എനിക്ക് വഴി അരയില്ലല്ലോ...!
ടിനു: സാരമില്ല നീ എന്‍റെ പിറകെ വന്നാ മതി...!

Sunday, 29 August 2010

പട്ടിയുടെ വാല്‍

ടിന്റുമോന്‍ പട്ടിയുടെ വാല്‍ പയിപിനുള്ളില്‍ കയറ്റുന്നത് കണ്ട
അച്ഛന്‍: ഡാ!!! പട്ടിയുടെ വാല്‍ പന്തിരാണ്ടു കുഴലില്‍ ഇട്ടാലും നേരെയാകില്ല ..
ടിന്റുമോന്‍: പോ..അച്ഛാ...ഞാന്‍ പൈപ്പ് വളചോണ്ടിരിക്കുകയാ !!!!

എന്തുപറ്റി?

സയന്‍സ് പരീക്ഷക്ക് പൂജ്യം മാര്‍ക്ക്‌ കിട്ടിയ ടിന്റുമോനോട്
അച്ഛന്‍: എന്ത് പറ്റിയെടാ?
ടിന്റു: അച്ഛാ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു.!!!