Thursday, 9 September 2010

മയക്കുവെടി

ഉത്സവപറമ്പില്‍ ഇടഞ്ഞ ആനയെ തളയ്ക്കുവാന്‍ പാപ്പാനായ രാവുണ്ണിയെ വരുത്തി. 15 മിനിട്ടിനുള്ളില്‍ ആനയെ ഒരു വലിയ മരത്തില്‍ തളച്ചു. ജനങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി. രാവുണ്ണിക്ക് ഒരുപാട് സമ്മാനങ്ങള്‍ കിട്ടി. ആരോ ഒരാള്‍ ഒരു കുപ്പി മദ്യവും കൊടുത്തു. അടിച്ചു പൂസായ രാവുണ്ണിയെ തളയ്ക്കാന്‍ അവസാനം മയക്കു വെടി തന്നെ വേണ്ടിവന്നു....

3 comments: